Site icon Fanport

വെസ്റ്റ് ഇൻഡീസിനെ തകർത്ത് രണ്ടാം ടെസ്റ്റും നേടി ഇന്ത്യ

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റും ജയിച്ച് ടീം ഇന്ത്യ. കിങ്സ്റ്റണിൽ 257 റൺസിന്റെ ജയമാണ് ടീം ഇന്ത്യ നേടിയത്. രണ്ട് ജയങ്ങളുമായി പരമ്പര തൂത്ത് വാരിയിരിക്കുകയാണ് ഇന്ത്യ. ക്യാപ്റ്റൻ വിരാട് കൊഹ്ലിയുടെ 28ആം ടെസ്റ്റ് ജയമാണ് ഇന്നത്തേത്. രണ്ടാം ഇന്നിംഗ്സിനിറങ്ങിയ വെസ്റ്റ് ഇൻഡീസിനെ 210 റൺസിന് പുറത്താക്കാൻ ഇന്ത്യക്ക് സാധിച്ചു. 59 ഓവറും അഞ്ച് പന്തുകളും മാത്രമാണ് ഇന്ത്യ എറിഞ്ഞത്. ഇന്ത്യക്ക് വേണ്ടി ഷമിയും ജഡേജയും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. ഇഷാന്ത് ശർമ്മ 2 ഉം ഹാട്രിക്ക് ഹീറോ ബുമ്ര ഒരു വിക്കറ്റുമാണ് നേടിയത്.

16 റണ്‍സ് നേടിയ ജോണ്‍ കാംപെലും 3 റണ്‍സ് നേടിയ ക്രെയിഗ് ബ്രാത്‍വൈറ്റിനെയും യഥാക്രമം ഷമിയും ഇഷാന്തും പുറത്താക്കി. ബ്രാവോ പരിക്കേറ്റ് പുറത്ത്പോയപ്പോൾ ബ്രൂക്ക്സ് റൺ ഔട്ടിൽ കുരുങ്ങി. ചേസ്, ഹാമിൾട്ടൺ ഹോൾഡർ എന്നിവരുടെ വിക്കറ്റാണ് വെസ്റ്റ് ഇൻഡീസ് വീഴ്ത്തിയത്. 39 റൺസുമായി ഹോൾഡറും 38 റൺസുമായി ബ്ലാക്ക്വുഡും 50 റൺസ് എടുത്ത ബ്രൂക്ക്സും മാത്രമാണ് കരീബിയൻ നിരയിൽ അല്പമെങ്കിലും പൊരുതിയത്.

ഇന്ത്യയുടെ 2-0 ത്തിന്റെ ടെസ്റ്റ് പരമ്പര ജയം ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങിൽ ടോപ്പിലെത്തിച്ചിട്ടുണ്ട്. 120 പോയന്റുമായി ഒന്നാമതാണ് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ ഇന്ത്യ.

Exit mobile version