ഹാമിള്‍ട്ടണിലും പിഴയേറ്റ് വാങ്ങി വെസ്റ്റിന്‍ഡീസ്

- Advertisement -

ഹാമിള്‍ട്ടണ്‍ ടെസ്റ്റിലും കുറഞ്ഞ ഓവര്‍ റേറ്റിനു പിഴയേറ്റ് വാങ്ങി വെസ്റ്റിന്‍ഡീസ്. വെല്ലിംഗ്ടണില്‍ നടന്ന ആദ്യ ടെസ്റ്റിലും വെസ്റ്റിന്‍ഡീസ് ടീമിനു പിഴയേറ്റു വാങ്ങിയിരുന്നു. കഴിഞ്ഞ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്ക് കാരണം വെസ്റ്റിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറെ ഒരു മത്സരത്തില്‍ നിന്നു വിലക്കേര്‍പ്പെടുത്തിയിരുന്നു. ആദ്യ ടെസ്റ്റില്‍ മൂന്നോവറുകളുടെ കുറവാണ് കണ്ടെത്തിയതെങ്കില്‍ രണ്ടാം ടെസ്റ്റില്‍ അത് രണ്ടോവറാണ്.

ജേസണ്‍ ഹോള്‍ഡറിനു പകരം നായക സ്ഥാനം ഏറ്റെടുത്ത ക്രെയിഗ് ബ്രാത്‍വൈറ്റിനു മാച്ച് ഫീസിന്റെ 40 ശതമാനം പിഴയും മറ്റു കളിക്കാര്‍ക്ക് 20 ശതമാനം പിഴയുമാണ് വിധിക്കപ്പെട്ടത്. കഴിഞ്ഞ മത്സരത്തില്‍ ജേസണ്‍ ഹോള്‍ഡര്‍ 60 ശതമാനം പിഴയും മറ്റു താരങ്ങള്‍ 30 ശതമാനം പിഴയും ഒടുക്കേണ്ടി വന്നിരുന്നു. ഇനി നായക സ്ഥാനത്തിരുന്നു കൊണ്ട് ബ്രാത്‍വൈറ്റിനു അടുത്ത 12 മാസത്തിനിടെ വീണ്ടും കുറഞ്ഞ ഓവര്‍ നിരക്കിനു ശിക്ഷിക്കപ്പെടുകയാണെങ്കില്‍ ഒരു മത്സരത്തില്‍ നിന്ന് വിലക്ക് ഏറ്റുവാങ്ങേണ്ടി വരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement