വെല്ലിംഗ്ടണില്‍ വെസ്റ്റിന്‍ഡീസ് പൊരുതുന്നു

- Advertisement -

ന്യൂസിലാണ്ടിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോറിനു മറുപടിയായി മെച്ചപ്പെട്ട ബാറ്റിംഗ് പ്രകടനവുമായി വെസ്റ്റിന്‍ഡീസ്. ആദ്യ ഇന്നിംഗ്സില്‍ 134 റണ്‍സിനു പുറത്തായ സന്ദര്‍ശകര്‍ രണ്ടാം ഇന്നിംഗ്സില്‍ 66 ഓവറില്‍ നിന്ന് 214 റണ്‍സ് നേടിയിട്ടുണ്ട്. ന്യൂസിലാണ്ട് 520/9 എന്ന നിലയില്‍ ആദ്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ന്യൂസിലാണ്ടിനെ വീണ്ടും ബാറ്റ് ചെയ്യിക്കാനായി വെസ്റ്റിന്‍ഡീസ് 172 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

ക്രെയിഗ് ബ്രാത്‍വൈറ്റ്-കീറന്‍ പവല്‍ സഖ്യം മികച്ച തുടക്കമാണ് രണ്ടാം ഇന്നിംഗ്സില്‍ വെസ്റ്റിന്‍ഡീസിനു നല്‍കിയത്. ആദ്യ വിക്കറ്റില്‍ 72 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ തകര്‍ത്തത് മാറ്റ് ഹെന്‍റിയായിരുന്നു. 40 റണ്‍സ് നേടിയ പവലിന്റെ വിക്കറ്റാണ് ഹെന്‍റി സ്വന്തമാക്കിയത്. രണ്ടാം വിക്കറ്റിലും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ബ്രാത്‍വൈറ്റ്-ഷിമ്രോന്‍ ഹെറ്റ്മ്യര്‍(66) സഖ്യം നേടി. 94 റണ്‍സ് കൂട്ടുകെട്ടിനു ശേഷം മാറ്റ് ഹെന്‍റി തന്നെയാണ് കൂട്ടുകെട്ട് പിരിച്ചത്.

മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ക്രെയിഗ് ബ്രാത്‍വൈറ്റ്(79*), ഷായി ഹോപ്(21*) എന്നിവരാണ് ക്രീസില്‍. നേരത്തെ പത്താം വിക്കറ്റില്‍ ട്രെന്റ് ബൗള്‍ട്ടിനെ കൂട്ടുപിടിച്ച് അരങ്ങേറ്റക്കാരന്‍ ടോം ബ്ലണ്ടല്‍ തന്റെ കന്നി ശതകം(107*) നേടിയിരുന്നു. ഇന്നിംഗ്സില്‍ കോളിന്‍ ഗ്രാന്‍ഡോമും തന്റെ കന്നി ശതകം നേടിയത് പ്രത്യേകതയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement