ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസ് ആദ്യം ബൗള്‍ ചെയ്യും. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം മത്സരം വെറും 14 പന്തുകള്‍ക്ക് ശേഷം ഉപേക്ഷിക്കപ്പെടുകയായിരുന്നു. പരമ്പരയില്‍ സാധ്യത നിലനിര്‍ത്തുവാന്‍ വെസ്റ്റിന്‍ഡീസിനു വിജയം അനിവാര്യമാണ്. ക്രിസ് ഗെയില്‍ മത്സരത്തിലേക്ക് തിരികെ എത്തുന്നതാണ് വെസ്റ്റിന്‍ഡീസിനെ സംബന്ധിച്ച് ശുഭവാര്‍ത്ത. കഴിഞ്ഞ മത്സരത്തില്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ മത്സരത്തില്‍ നിന്ന് പരിക്ക് മൂലം വിട്ടു നില്‍ക്കുകയായിരുന്നു ഗെയില്‍. കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഇംഗ്ലണ്ട് ടീമില്‍ മാറ്റമൊന്നുമില്ല. വെസ്റ്റിന്‍ഡീസിനായി ബിഷൂ, ഗെയില്‍ എന്നിവര്‍ ടീമില്‍ മടങ്ങിയെത്തുന്നു.

ഇംഗ്ലണ്ട്: ജോണി ബാരിസ്റ്റോ, അലക്സ് ഹെയില്‍സ്, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍, മോയിന്‍ അലി, ക്രിസ് വോക്സ്, ആദില്‍ റഷീദ്, ലിയാം പ്ലങ്കറ്റ്, ഡേവിഡ് വില്ലി

വെസ്റ്റിന്‍ഡീസ്: ക്രിസ് ഗെയില്‍, എവിന്‍ ലൂയിസ്, ഷായി ഹോപ്, മര്‍ലന്‍ സാമുവല്‍സ്, ജേസണ്‍ മുഹമ്മദ്, റോവ്‍മന്‍ പവല്‍, ജേസണ്‍ ഹോള്‍ഡര്‍, ആഷ്‍ലി നഴ്സ്, ദേവേന്ദ്ര ബിഷൂ, ജെറോം ടെയിലര്‍, മിഗ്വല്‍ കമ്മിന്‍സ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപുത്തൻ പ്രതീക്ഷകളുമായി ഇന്ത്യൻ U-17 താരം ഋഷിദത്ത് കേരള ബ്ലാസ്റ്റേഴ്സിൽ
Next articleഫുട്ബോൾ ഇതിഹാസം ഐ എം വിജയന്റെ പരിശീലനത്തിൽ പന്ത് തട്ടാൻ എം എസ് പി