
സെന്റ് കിറ്റ്സില്‍ ഇന്ന് നടന്ന ആദ്യ ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനു തകര്‍പ്പന്‍ ജയം. ടോസ് നേടിയ അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും വലിയ സ്കോര്‍ നേടുന്നതില്‍ ടീം പരാജയപ്പെടുകയായിരുന്നു. റഷീദ് ഖാന്(33), അമീര്‍ ഹംസ(21) എന്നിവരൊഴികെ മറ്റ് എല്ലാ അഫ്ഗാന് ബാറ്റ്സ്മാന്മാരും തീര്‍ത്തും പരാജയം ആയിരുന്നു. സുനില്‍ നരൈന് 4 ഓവറില്‍ 11 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്ത്തി. സുനില്‍ നരൈന് തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്. കാര്‍ലോസ് ബ്രാത്വൈറ്റ്, കെസ്രിക് വില്യംസ് എന്നിവര്‍ രണ്ട് വിക്കറ്റും സാമുവല്‍ ബദ്രി, ജെറോം ടെയ്ലര് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
16.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ കരീബിയന്‍ സംഘം വിജയം സ്വന്തമാക്കി. മാര്‍ലന്‍ സാമുവല്‍സ് 35 റണ്‍സും എവിന്‍ ലൂയിസ് 26 റണ്‍സും നേടി. 22 റണ്‍സ് നേടിയ ചാഡ്വിക് വാള്‍ട്ടണ്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍. അഫ്ഗാനിസ്ഥാനു വേണ്ടി ഷാപൂര്‍ സദ്രാന് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍, റഷീദ് ഖാന്, കരീം ജനത് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.