ബാറ്റ് ചെയ്യുമ്പോള്‍ ശ്രീലങ്കന്‍ താരങ്ങളെന്തേ മാസ്ക് ധരിച്ചില്ല: സൗരവ് ഗാംഗുലി

- Advertisement -

17 മിനുട്ടുകളോളം കളി നിര്‍ത്തിവെച്ച ഇന്ത്യയെ ഡിക്ലയറിംഗിലേക്ക് പ്രേരിപ്പിച്ച ശ്രീലങ്കന്‍ ടീമിന്റെ നടപടികളില്‍ സംശയം പ്രകടിപ്പിച്ച് സൗരവ് ഗാംഗുലി. കളി അവസാനിപ്പിച്ച് എത്രയും വേഗം പവലിയനിലേക്ക് മടങ്ങുവാനുള്ള ശ്രീലങ്കയുടെ ചെയ്തികള്‍ മനപ്പൂര്‍വ്വമാണോ എന്നാണ് ഗാംഗൂലി ചോദിച്ചത്. സന്ദര്‍ശകര്‍ക്ക് എന്ത് തന്നെ ചെയ്താലും ഈ മത്സരം വിജയിക്കാനാകില്ല എന്ന ധാരണയാണോ ഇത്തരത്തില്‍ നടപടികള്‍ക്ക് പ്രേരിപ്പിച്ചതെന്നാണ് ഗാംഗുലി സംശയിക്കുന്നത്.

പേസ് ബൗളര്‍മാര്‍ പന്തെറിയാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ബാറ്റ്സ്മാന്മാര്‍ മാസ്ക് ധരിക്കാതെ റണ്ണോടിയെടുക്കുവാന്‍ യാതൊരു ബുദ്ധിമുട്ടും പ്രകടിപ്പിക്കുന്നത് കണ്ടില്ല എന്നാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ആരോപിക്കുന്നത്. തടസ്സത്തിനു ശേഷം കളി പുനരാരംഭിച്ചപ്പോളാണ് ശ്രീലങ്കയ്ക്ക് വിരാടിനെയും അശ്വിനെയും പുറത്താക്കുവാന്‍ സാധിച്ചത്. ശ്രീലങ്കന്‍ ടീം ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്‍ ആരും തന്നെ മാസ്ക് ധരിച്ചില്ല എന്നത് അത്ഭുതകരമായി തോന്നിയെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement