അനിൽ കുംബ്ലെ പടിയിറങ്ങി, ഇനിയാര്?

- Advertisement -

അനിൽ കുംബ്ലെയുടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തുനിന്നുളള പടിയിറക്കം ഒരു പിടി ചോദ്യങ്ങളും സംശയങ്ങളും ആണ് ബാക്കി വെച്ചിട്ടുളളത്. കുംബ്ലെയുടെ രാജിയോടെ വിരാട് കോലിയുമായുള്ള പ്രശ്നങ്ങൾക്കു അടിവരയിടുന്നതാണ്.

അനിൽ കുംബ്ലെക്ക് ശേഷം ആര് എന്നാണ് ബിസിസിഐയുടെ മുന്നിൽ ചോദ്യ ചിഹനമായി നിൽക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് പലരും അപേക്ഷിച്ചിട്ടുണ്ട്, അതെല്ലാം സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങിയ വിദഗ്ധ പാനലിന്റെ പരിഗണനയിലുമാണ്. അഞ്ചു പേരാണ് ലിസ്റ്റിൽ മുന്നിട്ടു നിൽക്കുന്നത്. വിരേന്ദർ സേവാഗ്, ലാൽചന്ദ് രാജ്പുത്, ദൊഡ്ഡ ഗണേഷ്, ടോം മൂഡി, റിച്ചാർഡ് പിബസ് എന്നിവരാണ്

വിരേന്ദർ സേവാഗ്

ഇന്ത്യ കണ്ട ഏറ്റവും ഹാഡ് ഹിറ്റിങ് ബാറ്റ്സ്മാൻ, വിരമിച്ച ശേഷം സോഷ്യൽ മീഡിയിലെ ഇടപെടലുകളോടെ ഒരേസമയം ആരാധകരുടെ പ്രശംസയും വിമർശനവും നേടിയിരിക്കുകയാണ്. ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് രണ്ടു വരി അപേക്ഷ അയച്ചു എന്ന റൂമറുകളും വാർത്തയായിരുന്നു. മുൻപ് കിങ്‌സ് ഇലവൻ പഞ്ചാബിന്റെ മെന്റർ ആയി സേവനമനുഷ്ഠിച്ച സേവാഗിനെ ഈ വർഷമാദ്യം ക്രിക്കറ്റ് ഒപ്പേറഷൻസിന്റെ ഡയറക്റ്റർ ആയും നിയമിച്ചിരുന്നു. T20 ഫോർമാറ്റിൽ സേവാഗിനെ പരിഗണിക്കാം എങ്കിലും ടെസ്റ്റ് – ഏകദിന ഫോർമാറ്റ്കളിൽ സേവാഗിനു തിളങ്ങാനാവുമോ എന്നത് സംശയകരമാണ്.

ലാൽചന്ദ് രാജ്പുത്

മുൻ ഇന്ത്യൻ ടെസ്റ്റ് താരവും നിലവിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനുമാണ് ലാൽചന്ദ്, ലാൽചന്ദിന് കീഴിൽ അഫ്ഗാനിസ്ഥാൻ മികച്ച പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്. 2007ൽ ഇന്ത്യ പ്രഥമ T20 ലോകകപ്പ് നേടിയപ്പോൾ ഇന്ത്യൻ ടീമിന്റെ മാനേജർ ആയിരുന്നു ലാൽചന്ദ് രാജ്പുത്. ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനെയും പരിശീലിപ്പിച്ചിട്ടുണ്ട് ഈ മുംബൈക്കാരൻ.

ദൊഡ്ഡ ഗണേഷ്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഫാസ്റ്റ് ക്ലാസ് ക്രികറ്റിൽ മികച്ച റെക്കോഡുമുള്ള കളിക്കാരനായിരുന്നു ദൊഡ്ഡ ഗണേഷ് എന്ന കര്ണാടകക്കാരൻ. ഗോവ രഞ്ജി ടീമിനെ 2012 മുതൽ 2016 വരെ പരിശീലിപ്പിച്ചിട്ടുമുണ്ട് ഗണേഷ്.

ടോം മൂഡി

ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഏറ്റവും സാധ്യത കല്പിക്കപ്പെടുന്ന പേര് ടോം മൂഡിയുടേതാണ്‌. 1999ൽ ലോകകപ്പ് നേടിയ ഓസ്‌ട്രേലിയൻ ടീമിൽ അംഗമായിരുന്ന ടോം മൂഡി 2007ൽ ശ്രീലങ്ക ഫൈനലിൽ എത്തിയപ്പോൾ പരിശീലകനുമായിരുന്നു. നിലവിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ പരിശീലകനായ മൂഡിക്ക് മുന്നിൽ വെല്ലുവിലായി നില്കുന്നത് ഓസ്‌ട്രേലിയക്കാരൻ ആയിരുന്ന ഗ്രെഗ് ചാപ്പൽ കോച്ചായിരുന്നപോഴത്തെ ചരിത്രം മാത്രമാണ്.

റിച്ചാർഡ് പിബസ്

ഇംഗ്ലണ്ടുകാരനായ റിച്ചാർഡ് പിബസ് പാകിസ്താനെയും ബംഗ്ലാദേശിനെയും മുൻപ് പരിശീലിപ്പിച്ചിട്ടുണ്ട്. 1999ൽ പാകിസ്ഥാൻ ലോകക്കപ്പിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടപ്പോൾ റിച്ചാർഡ് ആയിരുന്നു പരിശീലകസ്ഥാനത്ത്. ബംഗ്ലാദേശിനെയും പരിശീലിപ്പിച്ചിട്ടുണ്ട് എങ്കിലും കരാർ പ്രശ്നത്തിന്റെ പേരിൽ ജോലി ഉപേക്ഷിക്കുകയായിരുന്നു റിച്ചാർഡ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement