Site icon Fanport

വെസ്റ്റിൻഡീസ് പരമ്പരക്കുള്ള തിയ്യതികൾ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

കൊറോണ വൈറസ് ബാധക്ക് ശേഷം ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി വെസ്റ്റിൻഡീസ് പരമ്പരക്കുള്ള തിയ്യതികൾ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ജൂലൈ മാസത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താനാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്.

ജൂലൈ 8ന് ദി എഗസ് ബൗളിൽ വെച്ച് ആദ്യ ടെസ്റ്റും ജൂലൈ 16നും ജൂലൈ 24നും ഓൾഡ് ട്രാഫോർഡിൽ വെച്ച് രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റും നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ജൂൺ മാസം നടക്കേണ്ട പരമ്പര കൊറോണ വൈറസ് ബാധയെ തുടർന്ന് ജൂലൈ മാസത്തേക്ക് മാറ്റാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തീരുമാനിക്കുകയായിരുന്നു.

ജൂലൈ 9ന് ഇംഗ്ലണ്ടിൽ എത്തുന്ന വെസ്റ്റിൻഡീസ് 14 ദിവസം ഓൾഡ് ട്രാഫോർഡിൽ പരിശീലനവും ക്വറന്റൈനും പൂർത്തിയാക്കും. ഈ പരമ്പരക്ക് ശേഷം പാകിസ്ഥാനും ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്നുണ്ട്.

Exit mobile version