
വെസ്റ്റിൻഡിസിനെതിരായ രണ്ടമത്തെ ടെസ്റ്റിൽ സമനില പിടിച്ച് സിംബാബ്വെ . ഇതോടെ ആദ്യ ടെസ്റ്റ് ജയിച്ച വെസ്റ്റിൻഡീസ് രണ്ട് ടെസ്റ്റുകളുള്ള പരമ്പര സ്വന്തമാക്കി. ഒരു ഘട്ടത്തിൽ 172ന് 6 എന്ന നിലയിൽ തോൽവി മുന്നിൽ കണ്ടിരുന്ന സമയത്താണ് സിക്കന്ദർ റാസയും വാളരും ചാക്ബവയും ചേർന്ന് സിംബാബ്വെക്ക് സമനില നേടികൊടുക്കുകയായിരുന്നു. മത്സരം അവസാനിപ്പിക്കാൻ ഇരു ക്യാപ്റ്റന്മാരും തീരുമാനിച്ചപ്പോൾ സിംബാബ്വെ 7 വിക്കറ്റ് നഷ്ടത്തിൽ 301 റൺസ് എടുത്തിരുന്നു. ആദ്യ ഇന്നിംഗിസിൽ 448 റൺസ് എടുത്ത വെസ്റ്റിൻഡീസ് സിംബാബ്വെയെ 326 റൺസിന് പുറത്താക്കിയിരുന്നു.
സിക്കന്ദർ റാസ 89 റൺസ് എടുത്ത് പുറത്തായപ്പോൾ ചാക്ബവ71 റൺസോടെ പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്സിൽ 80 റൺസ് എടുക്കുകയും വെസ്റ്റിൻഡീസിന്റെ അഞ്ച് വിക്കറ്റ് എടുക്കുകയും ചെയ്ത സിക്കന്ദർ റാസയാണ് മാൻ ഓഫ് ദി മാച്ച്. രണ്ടു ടെസ്റ്റ് മത്സരങ്ങളിലും കൂടി 13 വിക്കറ്റ് നേടിയ ദേവേന്ദ്ര ബിശോ മാൻ ഓഫ് ദി സീരീസ് പട്ടം നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial