സ്മൃതി മന്ഥാന ഇംഗ്ലണ്ടിലേക്ക്, വനിത ക്രിക്കറ്റ് സൂപ്പര്‍ ലീഗില്‍ കളിക്കും

- Advertisement -

ഇംഗ്ലണ്ടിലെ വനിത ടി20 ലീഗായ ക്രിക്കറ്റ് സൂപ്പര്‍ ലീഗിലേക്ക് ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാനയും. നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റേണ്‍ സ്റ്റോം ആണ് താരവുമായി 2018 സീസണിലേക്ക് കരാറിലേര്‍പ്പെട്ടത്. ടീമിലെ രണ്ടാമത്തെ വിദേശ താരമായാണ് സ്മൃതിയെ പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂസിലാണ്ട് വിക്കറ്റ്കീപ്പര്‍ ബാറ്റിംഗ് താരം റേച്ചല്‍ പ്രീസ്റ്റ് ആണ് ടീമിലെ മറ്റൊരു വിദേശ താരം.

ബിഗ്ബാഷില്‍ ബ്രിസ്ബെയിന്‍ ഹീറ്റിനു വേണ്ടി സ്മൃതി മന്ഥാന കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement