Picsart 24 07 12 16 27 53 783

ആറ്റ്കിൻസണ് 12 വിക്കറ്റ്!! വെസ്റ്റിൻഡീസിനെതിരെ ഇംഗ്ലണ്ടിന് ഇന്നിംഗ്സ് വിജയം

വെസ്റ്റിൻഡീസ് എതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഇന്നിങ്സിനും 114നും വിജയം. ഇന്ന് ടെസ്റ്റിന്റെ മൂന്നാം ദിവസം ആദ്യ സെഷനിൽ തന്നെ വെസ്റ്റിൻഡീസിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിക്കാൻ ഇംഗ്ലണ്ടിനായി. വെസ്റ്റിൻഡീസ് വെറും 136 റൺസ് എടുത്താണ് രണ്ടാം ഇന്നിംഗ്സിൽ ഓൾ ഔട്ട് ആയത്. രണ്ടാം ഇന്നിംഗ്സിലും വെസ്റ്റിൻഡീസിന്റെ ബാറ്റിംഗ് നിരയിൽ ആരും തന്നെ ഫോം കണ്ടെത്തിയില്ല. 32 റൺസ് എടുത്ത് ഗുദകേശ് ആണ് വെസ്റ്റിൻഡീസിന്റെ ടോപ് സ്കോറർ.

ആദ്യ ഇന്നിംഗ്സിൽ 7 വിക്കറ്റ് വീഴ്ത്തിയ ഗസ് അറ്റ്കിൻസൺ രണ്ടാം ഇന്നിംഗ്സിൽ 5 വിക്കറ്റുമായി ഈ ടെസ്റ്റിൽ ആകെ 12 വിക്കറ്റുകൾ നേടി. തന്റെ അവസാന ടെസ്റ്റു കളിക്കുന്ന ആൻഡേഴ്സൺ മൂന്നു വിക്കറ്റുമായി വിജയത്തിൽ പ്രധാന പങ്കുവഹിച്ചു‌. ബെൻ സ്റ്റോക്സ് രണ്ട് വിക്കറ്റും എടുത്തു‌.

വെസ്റ്റിൻഡീസിന്‍റെ ആദ്യ ഇനിംഗ്സ് 127 റൻസ അവസാനിച്ചിരുന്നു. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 371 റൺസ് ആണ് എടുത്തത്. ഇനി ജൂലൈ 18ന് രണ്ടാം ടെസ്റ്റ് ആരംഭിക്കും. ആകെ മൂന്ന് ടെസ്റ്റുകളാണ് ഈ പരമ്പരയിൽ ഉള്ളത്.

Exit mobile version