Picsart 24 02 13 16 56 33 367

മൂന്നാം ടി20യിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് വെസ്റ്റിൻഡീസ്

ഓസ്ട്രേലിയക്ക് എതിരായ മൂന്നാം ടി20യിൽ വെസ്റ്റിൻഡീസിന് 37 റൺസിന്റെ വിജയം. വെസ്റ്റിൻഡീസ് ഉയർത്തിയ 221 എന്ന ലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് 183-5 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ. തുടക്കത്തിൽ ഡേവിഡ് വാർണർ ഗംഭീര ഇന്നിംഗ്സിലൂടെ ഓസ്ട്രേലിയക്ക് പ്രതീക്ഷ നൽകിയെങ്കിലും വേറെ ആരുടെ ഭാഗത്ത് നിന്നും പിന്തുണ ലഭിച്ചില്ല.

വാർണർ 49 പന്തിൽ നിന്ന് 81 റൺസ് അടിച്ചു. 3 സിക്സും 9 ഫോറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. വെസ്റ്റിൻഡീസിനായി റൊമാരിയോ ഷെപേർഡും റോസ്റ്റൻ ചേസും രണ്ട് വികറ്റുകൾ വീതം വീഴ്ത്തി. പരമ്പര ഓസ്ട്രേലിയ 2-1ന് വിജയിച്ചു.

നേരത്തെ ആൻഡ്രെസ്സിലിന്റെ വെടിക്കെട്ട് ആണ് ഓസ്ട്രേലിയക്കെതിരെ വെസ്റ്റിൻഡീസിന് മികച്ച സ്കോർ നൽകിയത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് എടുത്തു. ആൻഡ്രെ റസലിന്റെയും റുതർഫോർഡിന്റെയും മികച്ച പ്രകടനമാണ് വെസ്റ്റിൻഡീസിന് മികച്ച സ്കോർ നൽകിയത്.

ഒരു ഘട്ടത്തിൽ 79 റൺസിന് അഞ്ചു വിക്കറ്റ് എന്ന നിലയിൽ നിൽക്കുകയായിരുന്നു അവിടെ നിന്നാണ് ഇരുവരും കൂടി ഒരു മികച്ച കൂട്ടുകെട്ട് ഉയർത്തിയത്. റസൽ 29 പന്തിൽ നിന്ന് 71 റൺസ് അടിച്ചു. 7 സിക്സും 4 ഫോറും താരത്തിന്റെ ബാറ്റിൽ നിന്ന് പറന്നു. റൂത്ഫോർഡ് 40 പന്തിൽ നിന്ന് 66 റൺസും എടുത്തു. 5 സിസ്കും 5 ഫോറും അദ്ദേഹം അടിച്ചു

Exit mobile version