primus mobile
primus mobile

കരീബിയന്‍ സംഘത്തിനു പുതിയ ബൗളിംഗ് കോച്ച്

വെസ്റ്റിന്‍ഡീസ് പുരുഷ ടീമിനു പുതിയ ബൗളിംഗ് കോച്ച്. മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ അല്‍ഫോണ്‍സോ തോമസിനെയാണ് തല്‍സ്ഥാനത്തേക്ക് ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് നിയമിച്ചിരിക്കുന്നത്. 2019 ലോകകപ്പിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് വെസ്റ്റിന്‍ഡീസിന്റെ ഈ തീരുമാനം. ഇതിനു പുറമേ കോച്ചിംഗ് സ്റ്റാഫില്‍ വേറെ ചില മാറ്റങ്ങള്‍ കൂടി വരുത്തിയിട്ടുണ്ട്. റൗള്‍ ലൂയിസിനെ ടീമിന്റെ മാനേജരായി ചുമതലപ്പെടുത്തിയിട്ടുണ്ട്. വെസ്റ്റിന്‍ഡീസ് ഇതിഹാസം ജോയല്‍ ഗാര്‍ണര്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന്റെ അംബാസിഡര്‍ നിയമിക്കപ്പെട്ടിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial