ടീമിലെ തന്റെ സ്ഥാനത്തേക്കുറിച്ച് തുറന്ന് പറഞ്ഞ് അലക്സ് ഹെയില്‍സ്

- Advertisement -

ടീമിലെ തന്റെ സ്ഥാനമെന്താണെന്ന് നല്ല നിശ്ചയമുണ്ടെന്ന് തുറന്ന് പറഞ്ഞ് ഇംഗ്ലണ്ട് താരം അലക്സ് ഹെയില്‍സ്. ഓപ്പണറായി ഇറങ്ങിയിരുന്ന അലക്സ് ഹെയില്‍സ് പരിക്കും മോശം ഫോമും മൂലം ടീമില്‍ നിന്ന് പുറത്ത് പോയ സമയത്ത് പകരമെത്തിയ ജോണി ബൈര്‍സ്റ്റോ കളി മികവിന്റെ പുറത്ത് സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ടീമിലേക്ക് തിരികെ മടങ്ങിയെത്തിയപ്പോള്‍ മൂന്നാം നമ്പറിലാണ് ഹെയില്‍സിനെ ഇംഗ്ലണ്ട് ഇറക്കിയത്. എന്നാല്‍ കിട്ടിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ മുന്‍ ഇംഗ്ലണ്ട് ഓപ്പണര്‍ക്ക് സാധിക്കാതെ വന്നത് തന്റെ ടീമിലെ സ്ഥാനം നഷ്ടമാകുവാന്‍ ഇടയായേക്കുമെന്നാണ് താരം തന്നെ പറയുന്നത്.

ബെന്‍ സ്റ്റോക്സ് മടങ്ങിയെത്തുമ്പോള്‍ പുറത്ത് പോകുന്നത് താനായിരിക്കുമെന്ന് തനിക്ക് നല്ലവണ്ണം അറിയാമെന്നാണ് അലക്സ് ഹെയില്‍സ് മനസ്സ് തുറന്നത്. എന്നാല്‍ സ്റ്റോക്സും വോക്സും ഓസ്ട്രേലിയയ്ക്കെതിരെ കളിക്കില്ല എന്ന് ഉറപ്പായതോടെ ഹെയില്‍സിനു വീണ്ടും തന്റെ മികവ് പുറത്തെടുക്കുവാനുള്ള അവസരമാണ് ലഭിച്ചിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement