വലിയ ടീമുകളോട് ജയിക്കുവാനുള്ള ശേഷിയുണ്ട് പക്ഷേ പരമ്പര നേടുവാന്‍ കഴിയുന്നില്ലെന്നത് സത്യം: ഹോള്‍ഡര്‍

വലിയ ടീമുകളോട് ടെസ്റ്റ് മത്സരങ്ങള്‍ ജയിക്കുവാനുള്ള തന്റെ ടീമിനുണ്ടെന്നും അത് പലപ്പോഴും തെളിയിച്ചിട്ടുള്ള ടീമാണ് വിന്‍ഡീസിന്റേതെന്ന് പറഞ്ഞ് ജേസണ്‍ ഹോള്‍ഡര്‍. എന്നാല്‍ ആ വിജയങ്ങള്‍ പരമ്പര വിജയത്തിലേക്ക് മാറ്റുവാനുള്ള കഴിവ് ടീമിനുണ്ടോയെന്നത് സംശയമാണെന്നും വിന്‍ഡീസ് ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു. ആദ്യ മത്സരത്തില്‍ പരിക്ക് മൂലം ജേസണ്‍ ഹോള്‍ഡര്‍ കളിക്കാതിരുന്ന സാഹചര്യത്തില്‍ തനിക്ക് പകരം ടീമിനെ നയിച്ച ക്രെയിഗ് ബ്രാത്‍വൈറ്റിനെയും വിമര്‍ശനങ്ങളില്‍ നിന്ന് ഹോള്‍ഡര്‍ സംരക്ഷിച്ചു.

ഈ ടീമിനെ ഇത്ര മാത്രം വിമര്‍ശിക്കേണ്ട സാഹചര്യമില്ലെന്നും ഇന്ത്യയെ ഇന്ത്യയുടെ നാട്ടിലാണ് വിന്‍ഡീസ് നേരിടുന്നതെന്നും പറഞ്ഞ ഹോള്‍ഡര്‍ ആളുകള്‍ക്ക് പല അഭിപ്രായമുണ്ടാവുമെന്നും അതില്‍ തനിക്ക് ഒന്നും ചെയ്യാനില്ലെന്നും അഭിപ്രായപ്പെട്ടും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അത്രയധികം പരമ്പരകള്‍ ജയിച്ചില്ലെങ്കിലും മുന്‍ നിര ടീമുകളെ തോല്‍പ്പിക്കുവാന്‍ വിന്‍ഡീസിനു സാധിച്ചിട്ടുണ്ടെന്നും താരം അഭിപ്രായപ്പെട്ടു.

Exit mobile version