
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ തനിക്ക് ഉയര്‍ന്ന പ്രതീക്ഷയാണുള്ളതെന്ന് അഭിപ്രായപ്പെട്ട് സൗരവ് ഗാംഗുലി. അടുത്ത ആഴ്ച ദക്ഷിണാഫ്രിക്കയിലേക്ക് പറക്കാനിരിക്കുന്ന ടീം ഏറ്റവും മികച്ച ടീം ആണെന്നാണ് മുന്‍ ഇന്ത്യന്‍ നായകന് അഭിപ്രായപ്പെട്ടത്. കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല എന്നാല്‍ ഏറ്റവും മികച്ച ടീം ആണ് ഇത്തവണയുള്ളതെന്നാണ് ഗാംഗുലി പറഞ്ഞത്. ദക്ഷിണാഫ്രിക്കയെ പുറത്താക്കുവാന്‍ ശേഷിയുള്ള ബൗളിംഗ് നിരയാണ് ഇന്ത്യയ്ക്കുള്ളത്. ബാറ്റ്സ്മാന്മാര് റണ്‍ നേടിയാല്‍ വിക്കറ്റുകള്‍ വീഴ്ത്തുവാന്‍ കെല്പുള്ള ബൗളിംഗ് നിരയുമായാണ് ദക്ഷിണാഫ്രിക്ക സന്ദര്‍ശിക്കുവാന്‍ ഇന്ത്യ ഒരുങ്ങുന്നതെന്ന് ഗാംഗുലി പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ ഇന്ത്യയുടെ പരിശീലന മത്സരം ഉപേക്ഷിക്കപ്പെട്ടതിനാല്‍ നേരിട്ട് ടെസ്റ്റ് മത്സരത്തിനായാവും ഇന്ത്യന്‍ ടീം ഇറങ്ങുക. ടീമിലെ പല കളിക്കാരും മുമ്പ് ദക്ഷിണാഫ്രിക്ക സന്ദര്ശിച്ചിട്ടുള്ളതിനാല് അവര്‍ക്ക് സാഹചര്യങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ടെന്നത് ഇന്ത്യയ്ക്ക് ഗുണകരമാകുമെന്നും കഴിഞ്ഞ തവണത്തെക്കാള്‍ മികച്ച താരങ്ങളായാണ് അവര്‍ ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുന്നതെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial