കരുത്താര്‍ന്ന പ്രകടനവുമായി ന്യൂസിലാണ്ട് മധ്യനിര, വാട്‍ളിംഗിന് ശതകം

ഇംഗ്ലണ്ടിനെതിരെ ബേ ഓവലിലെ ആദ്യ ടെസ്റ്റില്‍ കരുത്താര്‍ന്ന പ്രകടനവുമായി ന്യൂസിലാണ്ട് മധ്യ നിര. തലേ ദിവസത്തെ സ്കോറായ 144/4 എന്ന സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാണ്ട് മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 394/6 എന്ന അതി ശക്തമായ നിലയിലാണ്.

ഹെന്‍റി നിക്കോളസിനെ(41) നഷ്ടമായെങ്കിലും ബിജെ വാട്‍ളിംഗ് കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റര്‍ എന്നിവരുടെയൊപ്പം നേടിയ കൂട്ടുകെട്ട് മത്സരം ന്യൂസിലാണ്ടിന് അനുകൂലമാക്കുകയായിരുന്നു. 41 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ന്യൂസിലാണ്ടിന് കൈവശമുള്ളത്.

ബിജെ വാട്‍ളിംഗ് 119 റണ്‍സുമായി പുറത്താകാതെ നില്‍ക്കുമ്പോള്‍ മിച്ചല്‍ സാന്റനര്‍ 31 റണ്‍സുമായി മികച്ച പിന്തുണ നല്‍കുന്നു. ആറാം വിക്കറ്റില്‍ കോളിന്‍ ഡി ഗ്രാന്‍ഡോമുമായി ചേര്‍ന്ന് 119 റണ്‍സ് കൂട്ടുകെട്ടാണ് വാട്ളിംഗ് നേടിയത്. 65 റണ്‍സ് നേടിയ ഗ്രാന്‍ഡോമിനെ സ്റ്റോക്സ് പുറത്താക്കി.

ഏഴാം വിക്കറ്റില്‍ 78 റണ്‍സാണ് വാട്‍ളിംഗ്-സാന്റനര്‍ കൂട്ടുകെട്ട് നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിന് മൂന്നാം ദിവസം വെറും രണ്ട് വിക്കറ്റ് മാത്രമാണ് നേടാനായത്. അതില്‍ ഒന്ന് സ്റ്റോക്സും ഒന്ന് ജോ റൂട്ടും സ്വന്തമാക്കി.

Exit mobile version