ജാഫറിന് ട്രിപ്പിൾ സെഞ്ചുറി നഷ്ട്ടം, വിദർഭ ശക്തമായ നിലയിൽ

- Advertisement -

റെസ്റ് ഓഫ് ഇന്ത്യയും വിദർഭയും തമ്മിൽ നടക്കുന്ന ഇറാനി ട്രോഫിയിൽ മഴയും വെളിച്ച കുറവും കാരണം മൂന്നാം ദിവസം ഭൂരിഭാഗ സമയവും നഷ്ട്ടപെട്ടു. വെളിച്ച കുറവ് മൂലം മത്സരം നേരത്തെ നിർത്തുമ്പോൾ വിദർഭ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 702 റൺസ് എടുത്തിട്ടുണ്ട്. മഴ കാരണം ആദ്യ സെഷനിൽ ഒരു പന്ത് പോലും എറിയാൻ സാധിച്ചിരുന്നില്ല.

28 ഓവറുകൾ മാത്രം പൂർത്തിയാക്കിയ ഇന്ന് വസിം ജാഫറിന്  300 റൺസ് നേടാൻ കഴിയാതെ പോയി. ഇന്നലത്തെ സ്കോർ ആയ 285ൽ നിന്ന് ഒരു റൺസ് മാത്രം കൂട്ടി ചേർത്ത്  വസിം ജാഫർ സിദ്ധാർഥ് കൗളിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു.

ഇന്നത്തെ മത്സരം അവസാനിക്കുമ്പോൾ 99 റൺസ് എടുത്ത് അപൂർവ് വാങ്കഡേയും 4 റൺസ് എടുത്ത് ആദിത്യ സർവട്ടെയുമാണ് ക്രീസിൽ. റെസ്റ് ഓഫ് ഇന്ത്യക്ക് വേണ്ടി സിദ്ധാർഥ് കൗൾ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ അശ്വിനും നദീമും ജയന്ത് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement