ശ്രീലങ്കയ്ക്കെതിരെ ടി20, വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് റാണ എന്നിവര്‍ക്ക് സാധ്യത

മുംബൈ ഓള്‍റൗണ്ടര്‍ നിതീഷ് റാണ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരെ ശ്രീലങ്കയ്ക്കെതിരെ ടി20 ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ സാധ്യത. ഇരുവരുടം ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ യോ-യോ ടെസ്റ്റിനു എത്തിയെന്നും ഇരുവരും ടെസ്റ്റ് വിജയകരമായി കടന്നു എന്നുമാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഓസ്ട്രേലിയയ്ക്കെതിരെ ടി20 പരമ്പരയ്ക്ക് മുമ്പും വാഷിംഗ്ടണ്‍ സുന്ദറിനെ യോ-യോ ടെസ്റ്റിനു വിധേയനാക്കിയെങ്കിലും അന്ന് താരം പരാജയപ്പെടുകയായിരുന്നു.

തിങ്കളാഴ്ചയാണ് ടി20 പരമ്പരയ്ക്കുള്ള സ്ക്വാഡ് തിരഞ്ഞെടുക്കുമെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial