Site icon Fanport

റിട്ടയര്‍മെന്റിന് ശേഷം താന്‍ കൊക്കൈനിന് അടിമയായിരുന്നു – വസീം അക്രം

ക്രിക്കറ്റിൽ നിന്ന് താന്‍ റിട്ടയര്‍ ചെയ്ത ശേഷം കൊക്കൈനിന് അടിമപ്പെട്ടിരുന്നുവെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ ഇതിഹാസ താരം വസീം അക്രം. ക്രിക്കറ്റ് കളിക്കുമ്പോള്‍ തനിക്ക് ലഭിച്ചിരുന്ന അഡ്രെനാലിന്‍ റഷിന് പകരം കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയപ്പോളാണ് താന്‍ കൊക്കൈനിൽ ആശ്രയം പ്രാപിച്ചതെന്നാണ് വസീം അക്രം വ്യക്തമാക്കിയത്. സുൽത്താന്‍ : എ മെമോയിര്‍ എന്ന തന്റെ ആത്മകഥയിലായിരുന്നു വസീം അക്രം ഈ വിവരം പുറത്ത് വിട്ടത്.

2003 മേയിലാണ് താരം ക്രിക്കറ്റിൽ നിന്ന് റിട്ടയര്‍ ചെയ്തത്. പിന്നീട് കോച്ചിംഗ്, കമന്ററി ദൗത്യങ്ങളുമായി താരം തിരക്കിലായിരുന്നു. തന്റെ ആദ്യ ഭാര്യ ഈ വിവരം അറിഞ്ഞ ശേഷം ആണ് തനിക്ക് സഹായം ആവശ്യമാണെന്ന് പറഞ്ഞതെന്നും അദ്ദേഹം പുസ്തകത്തിൽ പറയുന്നു.

താന്‍ പിന്നീട് റീഹാബിന് പോയെങ്കിലും 2009ൽ താന്‍ വീണ്ടും ഇത് ഉപയോഗിക്കുവാന്‍ തുടങ്ങിയെന്നും എന്നാൽ തന്റെ ഭാര്യയയുടെ മരണം 2009ൽ സംഭവിച്ചതിന് ശേഷം താന്‍ പിന്നീട് കൊക്കൈന്‍ ഉപയോഗം നിര്‍ത്തുകയായിരുന്നുവെന്നും വസീം അക്രം വ്യക്തമാക്കി.

Exit mobile version