സ്മിത്തിനൊപ്പം വാര്‍ണറും കാനഡയിലേക്ക്

സ്റ്റീവ് സ്മിത്തിനൊപ്പം കാനഡയിലെ ഗ്ലോബല്‍ ടി20 ലീഗില്‍ കളിക്കുവാന്‍ ഡേവിഡ് വാര്‍ണറും. വിന്നിപെഗ് ഹോക്ക് താരത്തെ ഞായറാഴ്ച നടന്ന പ്ലേയര്‍ ഡ്രാഫ്റ്റില്‍ സ്വന്തമാക്കുകയായിരുന്നു. സ്മിത്ത് 10 മാര്‍ക്കീ താരങ്ങളില്‍ ഒരാളായാണ് കാന‍ഡയിലേക്ക് എത്തുന്നത്. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റില്‍ 22 മത്സരങ്ങളാണുള്ളത്. ജൂണ്‍ 28നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ ജൂലൈ 15നാണ്.

അഞ്ച് ഫ്രാഞ്ചൈസി ടീമുകള്‍ക്കൊപ്പം ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസിനെ പ്രതിനിധീകരിക്കുന്ന ആറാമത്തെ ടീമും ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial