സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്, ബാന്‍ക്രോഫ്ടിനു 9 മാസം

പന്തില്‍ കൃത്രിമം കാണിച്ചുവെന്ന കുറ്റത്തിനു ഓസ്ട്രേലിയന്‍ മൂവര്‍ സംഘത്തിനെതിരെ കടുത്ത ശിക്ഷനടപടിയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. ടീമിന്റെ നായക-ഉപനായകരായ സ്മിത്തിനെയും വാര്‍ണറെയും ഒരു വര്‍ഷത്തേക്ക് വിലക്കിയപ്പോള്‍ പന്തില്‍ കൃത്രിമം കാണിച്ച ബാന്‍ക്രോഫ്ടിനു 9 മാസത്തേക്കാണ് വിലക്ക്. ഇന്നലെ ആദ്യ നടപടിയായി വാര്‍ണറെയും ബാന്‍ക്രോഫ്ടിനെയും ക്രിക്കറ്റ് ഓസ്ട്രലേിയ നാലാം ടെസ്റ്റില്‍ നിന്ന് വിലക്കിയിരുന്നു. കൂടുതല്‍ നടപടികള്‍ ഇന്നുണ്ടാകുമെന്നായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയ തലവന്‍ ജെയിംസ് സത്തര്‍ലാണ്ട് അറിയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleടി20യിലും വിജയമുറപ്പിച്ച് പാക്കിസ്ഥാന്‍
Next articleസ്പെയിൻ ജേഴ്സിയിൽ 150 മത്സരങ്ങൾ തികച്ച റാമോസിന് ആദരം