നാലാം ടെസ്റ്റില്‍ നിന്ന് വിവാദ താരങ്ങള്‍ക്ക് സസ്പെന്‍ഷന്‍

വിവാദ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്ട് എന്നിവരെ സസ്പെന്‍ഡ് ചെയ്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇതോടെ ജോഹാന്നസ്ബര്‍ഗില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ പകരം ടീമിലേക്ക് നേരത്തെ തിരഞ്ഞെടുത്ത മാറ്റ് റെന്‍ഷായ്ക്ക് പുറമേ ജോ ബേണ്‍സ്, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച മൂവര്‍ സംഘം നാട്ടിലേക്ക് മടങ്ങുമെന്നാണ് അറിയുന്നത്. സ്മിത്തിനെ നേരത്തെ തന്നെ ഐസിസി വിലക്കിയതിനാല്‍ സ്മിത്തിനു കളിക്കാനാകില്ല എന്നത് തീര്‍ച്ചയായിരുന്നു.

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അന്വേഷണത്തില്‍ മൂവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. തീരുമാനം അറിയിച്ച ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ജെയിംസ് സത്തര്‍ലാണ്ട് ഓസ്ട്രേലിയയിലെയും ദക്ഷിണാഫ്രിക്കയിലെയും ആരാധകരോടും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനോടും മാപ്പപേക്ഷിച്ചു.

വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികളെക്കുറിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കുമെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅഫ്ഗാനിസ്ഥാന്‍ താരങ്ങള്‍ക്കും കോച്ചിംഗ് സ്റ്റാഫിനും പാരിതോഷികം നല്‍കി ബോര്‍ഡ്
Next articleലേമാന് സംഭവത്തെക്കുറിച്ച് അറിവില്ല, കോച്ചായി തുടരും