ലോകകപ്പിനു അവരുടെ തിരഞ്ഞെടുപ്പ് സ്വാഭാവിക പ്രക്രിയ: ഹസ്സി

- Advertisement -

ഓസ്ട്രേലിയയിലെ ലോകകപ്പ് ടീമിലേക്കുള്ള ഡേവിഡ് വാര്‍ണറുടെയും സ്റ്റീവ് സ്മിത്തിന്റെയും തിരഞ്ഞെടുപ്പ് സ്വാഭാവിക പ്രക്രിയ മാത്രമാണെന്ന് പറഞ്ഞ് മൈക്കല്‍ ഹസ്സി. വിലക്ക് നേരിടുന്നതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ മത്സരപരിചയമില്ലാതെയാണ് ഇവര്‍ എത്തുന്നതെങ്കിലും ഇവര്‍ക്ക് യാതൊരുവിധ തടസ്സവുമില്ലാതെ ടീമിലേക്ക് എത്താനാകുമെന്നാണ് മൈക്കല്‍ ഹസ്സി മനസ്സിലാക്കുന്നത്. അടുത്ത വര്‍ഷം വാര്‍ച്ചില്‍ ഇരുവരുടെയും വിലക്ക് കാലാവധി അവസാനിക്കും. മേയ് മാസത്തിലാണ് ലോകകപ്പ് നടക്കുന്നത്.

അതിനാല്‍ തന്നെ ആവശ്യമായ മത്സരപരിചയം ഇരുവര്‍ക്കും ഉണ്ടാകില്ലെങ്കിലും ഇരുവരും അന്താരാഷ്ട്ര തലത്തില്‍ തങ്ങളുടെ കഴിവ് തെളിയിച്ച താരങ്ങളായതിനാല്‍ ഇവര്‍ക്ക് ടീമിലിടം നല്‍കുവാന്‍ പോകുന്നതാണെന്ന് ഹസ്സി വിശ്വസിക്കുന്നു. ഓസ്ട്രേലിയയുടെ ലോകകപ്പ് സാധ്യതകളെ ഇരുവരുടെയും സാന്നിധ്യം ഏറെ സ്വാധീനിക്കുമെന്നും ഹസ്സി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement