Site icon Fanport

പന്തിന് പകരം വാർണറെ ഡെൽഹി ഐ പി എല്ലിൽ ക്യാപ്റ്റൻ ആക്കാൻ സാധ്യത

ഈ വരുന്ന ഐ പി എല്ലിൽ ഡേവിഡ് വാർണർ ഡെൽഹി ക്യാപിറ്റൽസിനെ നയിക്കാൻ സാധ്യത. പരിക്കേറ്റ റിഷഭ് പന്ത് തിരികെയെത്താൻ ഏറെ വൈകും എന്നതിനാൽ ആണ് ഡെൽഹി ക്യാപിറ്റൽസ് പുതിയ ക്യാപ്റ്റനെ അന്വേഷിക്കുന്നത്. പന്തിന് 9 മാസത്തോളം വിശ്രമം വേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ. പന്തിന് കാൽ മുട്ടിൽ രണ്ട് ശസ്ത്രക്രിയകൾ ഉടൻ നടത്തും.

ഡെൽഹി

കഴിഞ്ഞയാഴ്ച വാഹനാപകടത്തിൽ ആയിരുന്നു പന്തിന് പരിക്കേറ്റത്. വാർണറുമായി ക്ലബ് മാനേജ്‌മെന്റ് ക്യാപ്റ്റൻ ആകുന്നതിനായുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ആയിരുന്നു വാർണർ ഡെൽഹി ക്യാപിറ്റൽസിൽ എത്തിയത്. കഴിഞ്ഞ സീസണിൽ അഞ്ചാം സ്ഥാനത്തെത്തിയ ഡിസി ഈ സീസണിൽ പന്തിന് പകരം സർഫറാസ് ഖാനെ വിക്കറ്റ് കീപ്പറും ആക്കും.

Exit mobile version