സ്മിത്തിന്റെ വഴിയെ വാര്‍ണറും, അപ്പീലിനു പോകില്ല

സ്റ്റീവ് സ്മിത്തിനു പിന്നാലെ ഡേവിഡ് വാര്‍ണറും ക്രിക്കറ്റ് ഓസ്ട്രേലിയ നടപടിയ്ക്കെതിരെ അപ്പീല്‍ പോകില്ലെന്ന തീരുമാനത്തില്‍. നേരത്തെ വാര്‍ണര്‍ തീരുമാനത്തിനെതിരെ അപ്പീല്‍ പോകുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു എന്നും വാര്‍ത്തകളുണ്ടായിരുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ശിക്ഷനടപടികള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നുവെന്നും തന്റെ പ്രവൃത്തികള്‍ക്ക് ക്ഷമയാചിക്കുന്നുവെന്നും വാര്‍ണര്‍ ട്വിറ്ററിലൂടെ കുറിച്ചു. ഭാവിയില്‍ താന്‍ മികച്ചൊരു വ്യക്തി, ടീംമേറ്റ്, പലര്‍ക്കും മാതൃകയാകുവാനായി തന്നാലാവുന്നത് ചെയ്യുമെന്ന് ട്വിറ്ററില്‍ വാര്‍ണര്‍ അറിയിച്ചു.

സ്മിത്തിനു പുറമേ ബാന്‍ക്രോഫ്ടും അപ്പീല്‍ പോകില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ വാര്‍ണര്‍ അതിനെ ചലഞ്ച് ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമാകുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐലീഗ്-ഐ എസ് എൽ ലയനം നടന്നില്ലായെങ്കിൽ കടുത്ത ഫിഫാ നടപടി
Next articleമാസങ്ങൾക്ക് ശേഷം നൂയർ പരിശീലനത്തിന് ഇറങ്ങി