വീഡിയോയില്‍ അസംതൃപ്തി അറിയിച്ച് ഡേവിഡ് വാര്‍ണര്‍

- Advertisement -

തങ്ങളുടെ നിലവിലുള്ള വരുമാന കരാര്‍ ഉപേക്ഷിക്കുവാന്‍ കളിക്കാരോട് ആവശ്യപ്പെടുന്ന ക്രിക്കറ്റ് ഓസ്ട്രേലിയ ഇറക്കിയ വീഡിയോയില്‍ അതൃപ്തി അറിയിച്ച് ഡേവിഡ് വാര്‍ണര്‍. കഴിഞ്ഞ ദിവസം ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് ഇമെയില്‍ വഴി ഒരു വീഡിയോ ലഭിച്ചിരുന്നു, ക്രിക്കറ്റ് താരങ്ങള്‍ നിലവിലെ സാമ്പത്തിക കരാര്‍ ഒഴിവാക്കണമെന്ന തങ്ങളുടെ ആവശ്യങ്ങളെ വിശദീകരിച്ചു കൊണ്ടുള്ള ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വീഡിയോ. പുതിയ സാമ്പത്തിക കരാര്‍ വഴി ഗ്രാസ് റൂട്ട് പ്രോഗ്രാമുകള്‍ക്ക് കൂടുതല്‍ ഫണ്ട് കണ്ടെത്താനും ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ വളര്‍ത്താനും അത് ഉപകരിക്കുമെന്നാണ് ബോര്‍ഡിന്റെ വിശദീകരണം.

എന്നാല്‍ ചാമ്പ്യന്‍ട്രോഫിയിലെ നിര്‍ണ്ണായക മത്സരത്തിനിറങ്ങുന്നു തങ്ങള്‍ക്ക് ഇത്തരം വീഡിയോകള്‍ അയയ്ക്കുകയല്ല ബോര്‍ഡ് ചെയ്യേണ്ടിയിരുന്നതെന്നാണ് സീനിയര്‍ താരം വാര്‍ണര്‍ തുറന്നടിച്ചത്. ടൂര്‍ണ്ണമെന്റ് അവസാനിക്കുന്നത് വരെ കാത്തിരിക്കുവാനുള്ള ക്ഷമ ബോര്‍ഡിനുണ്ടാകണമായിരുന്നുവെന്നാണ് വാര്‍ണര്‍ പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement