
ഡ്രെസ്സിംഗ് റൂമിലേക്ക് നീണ്ട വാക്കേറ്റവും വാക്കുതര്‍ക്കത്തിലും ഏര്‍പ്പെട്ട ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ക്കും ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡിക്കോക്കിനുമെതിരെ നടപടി ശുപാര്‍ശ ചെയ്ത് ഐസിസി. ഐസിസിയുടെ നടപടി പ്രകാരം വാര്‍ണര്‍ക്ക് ഒരു ടെസ്റ്റ് മത്സരത്തില്‍ നിന്ന് വിലക്കും ഡിക്കോക്കിനു പിഴയുമാവും വിധിക്കുകയെന്നാണ് അറിയുന്നത്.
മാര്‍ച്ച് എഴിനകം ടീമുകള്‍ക്ക് വിശദീകരണം നല്‍കാവുന്നതാണ്. എബി ഡി വില്ലിയേഴ്സ് റണ്‍ഔട്ട് ആയ ശേഷം എയ്ഡന്‍ മാര്‍ക്രത്തിനെതിരെ അസഭ്യവര്‍ഷം നടത്തിയ വാര്‍ണര്‍ പിന്നീട് ചായ സമയത്ത് ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങവെ ക്വിന്റണ്‍ ഡിക്കോക്കുമായും കൊമ്പു കോര്‍ക്കുകയായിരുന്നു.
അതേ മത്സരത്തില്‍ എബി ഡി വില്ലിയേഴ്സിന്റെ ശരീരത്തിലേക്ക് പന്ത് എറിഞ്ഞതിനു നഥാന്‍ ലയണിനു ഒരു ഡീ മെറിറ്റ് പോയിന്റും 15 ശതമാനം മാച്ച് ഫീസ് പിഴയും വിധിച്ചിരുന്നു. സംഭവത്തിനു ശേഷം എബിഡിയോട് ലയണ്‍ മാപ്പും പറഞ്ഞിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial