
ഓസ്ട്രേലിയന്‍ ടീമിന്റെയോ പ്രാദേശിക ക്രിക്കറ്റിലെയോ ഒരു ടീമിന്റെയോ നായക സ്ഥാനം ഡേവിഡ് വാര്‍ണര്‍ക്ക് ഇനി വഹിക്കാനാകില്ലെന്ന് അറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. വാര്‍ണര്‍ക്കും സ്മിത്തിനും കാമറൂണ്‍ ബാന്ക്രോഫ്ടിനുമെതിരെയുള്ള ചാര്ജ്ജുകളിന്മേലുള്ള വിധിയിലാണ് ഈ കാര്യം വ്യക്തമായിരിക്കുന്നത്. വാര്‍ണറെ ഇനി ഒരിക്കലും പരിഗണിക്കുകയില്ല എന്നറിയിക്കുമ്പോള്‍ തന്നെ സ്മിത്തിനും ബാന്ക്രോഫ്ടിനും ഒരു വര്‍ഷത്തെ സസ്പെന്‍ഷനും ശേഷം ഒരു വര്‍ഷം കൂടി നായക സ്ഥാനത്തേക്ക് എത്തുവാനാകില്ല എന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അറിയിപ്പ്.
മൂന്ന് താരങ്ങളും കമ്മ്യൂണിറ്റി ക്രിക്കറ്റില്‍ 100 മണിക്കൂര്‍ സന്നദ്ധ സേവനം നടത്തണമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial