
ജൂലൈയില്‍ നടക്കാന്‍ പോകുന്ന ഡാര്വിന് സ്ട്രൈക്ക് ലീഗിലൂടെ ഡേവിഡ് വാര്‍ണറും കാമറൂണ്‍ ബാന്‍ക്രോഫ്ടും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ബാന്‍ക്രോഫ്ട് ടൂര്‍ണ്ണമെന്റ് പൂര്‍ണ്ണമായും കളിക്കുമെന്ന് അറിയിച്ചപ്പോള്‍ വാര്‍ണര്‍ ജൂലൈ 21, 22 തീയ്യതികളില്‍ നടക്കുന്ന രണ്ട് 50 ഓവര്‍ മത്സരങ്ങളിലാണ് പങ്കെടുക്കുന്നത്.
ഡാര്വിന് സ്ട്രൈക്ക് ലീഗില്‍ 50 ഓവര്‍, ടി20 മത്സരങ്ങളാണുള്ളത്. പ്രാദേശിക യുവ താരങ്ങള്‍ക്ക് അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പവും മറ്റ് സ്റ്റേറ്റ് താരങ്ങള്‍ക്കൊപ്പവും കളിക്കുവാനുള്ള അവസരം പ്രദാനം ചെയ്യുക എന്നതാണ് ടൂര്‍ണ്ണമെന്റിന്റെ ലക്ഷ്യം.
പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് വിലക്ക് നേരിടുന്ന താരങ്ങള്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങളും ഷെഫീല്‍ഡ് ഷീല്‍ഡ് ക്രിക്കറ്റും കളിക്കാനാകില്ലെങ്കിലും ലോകത്തെമ്പാടുമുള്ള പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുക്കാവുന്നതാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial