വാര്‍ണറുടെ അഭാവം, ഓസ്ട്രേലിയയുടെ പരീക്ഷണ ഘട്ടം – സ്റ്റീവ് സ്മിത്ത്

അഡിലെയ്ഡ് ടെസ്റ്റില്‍ ഡേവിഡ് വാര്‍ണര്‍ കളിക്കാത്തതിനാല്‍ തന്നെ ഓസ്ട്രേലിയയുടെ ബാറ്റിംഗിന്റെ ആഴത്തെ പരീക്ഷിക്കുന്ന ഒരു മത്സരമായിരിക്കും ഇതെന്ന് പറഞ്ഞ് സ്റ്റീവന്‍ സ്മിത്ത്. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പരിക്കേറ്റ ഡേവിഡ് വാര്‍ണര്‍ പിന്നീട് പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരയുടെ ഭാഗം ആയിരുന്നില്ല. ഇപ്പോള്‍ ആദ്യ ടെസ്റ്റിലും താരം ഫിറ്റാകില്ല എന്നാണ് അറിയുന്നത്.

ഡേവിഡ് വാര്‍ണര്‍ പുറത്ത് പോകുന്നതോടെ ഓസ്ട്രേലിയയ്ക്ക് ഏതാനും പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കേണ്ടി വരുമെന്നും ഓസ്ട്രേലിയയുടെ ബാറ്റിംഗ് ബാക്കപ്പിന്റെ കൂടി പരീക്ഷണം ആകും ഇതെന്ന് സ്മിത്ത് പറഞ്ഞു. മികച്ച ബൗളിംഗ് യൂണിറ്റായ ഇന്ത്യയ്ക്കെതിരെ ഇത് തീര്‍ച്ചയായും ഒരു പരീക്ഷണ ഘട്ടം തന്നെയാണെന്നും സ്മിത്ത് പറഞ്ഞു.

തനിക്ക് ബാറ്റിംഗ് ഓര്‍ഡര്‍ ഏതായാലും പ്രശ്നമില്ലെന്നും താന്‍ മൂന്നാം നമ്പറില്‍ മുമ്പും ബാറ്റ് ചെയ്തിട്ടുണ്ടെന്നും നാലാം നമ്പറിന് താഴെയാണേല്‍ അധികം സന്തോഷമില്ലെങ്കിലും എവിടെ ബാറ്റ് ചെയ്യാനും താന്‍ തയ്യാറാണെന്ന് സ്റ്റീവ് സ്മിത്ത് വ്യക്തമാക്കി.

Exit mobile version