സന്നാഹ മത്സരം സമനിലയില്‍, സഞ്ജൂവിനു തകര്‍പ്പന്‍ ശതകം

ശ്രീലങ്കയും ഇന്ത്യയുടെ ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനും തമ്മിലുള്ള സന്നാഹ മത്സരം സമനിലയില്‍ അവസാനിച്ചു. ആദ്യ ദിവസം 411/9 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ലങ്കയുടെ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ബോര്‍ഡ് ടീം 75 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സ് നേടിയപ്പോള്‍ മത്സരം സമനിലയില്‍ അവസാനിച്ചു. 143 പന്തില്‍ 19 ബൗണ്ടറിയും 1 സിക്സും സഹിതം 128 റണ്‍സാണ് ആതിഥേയരുടെ നായകന്‍ സഞ്ജു സാംസണ്‍ നേടിയത്.

മറ്റു കേരള താരങ്ങളായ രോഹന്‍ പ്രേം(39), ജലജ് സക്സേന(20*) എന്നിവര്‍ക്ക് പുറമേ ജീവന്‍ജോത് സിംഗ്(35), ഭവാങ്ക സന്ദീപ്(33*) എന്നിവരും ബോര്‍ഡ് ടീമിനു വേണ്ടി തിളങ്ങി. 14 ബൗളര്‍മാരെയാണ് മത്സരത്തില്‍ ശ്രീലങ്ക ഉപയോഗിച്ചത്. ലഹിരു തിരിമന്നേ രണ്ട് വിക്കറ്റും ധനന്‍ജയ ഡി സില്‍വ, സദീര സമരവിക്രമ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial