വഖാര്‍ യൂനിസ് ഇസ്ലാമാബാദ് യുണൈറ്റഡ് ഡയറക്ടര്‍

മുന്‍ പേസ് താരം വഖാര്‍ യൂനിസിനെ ഡയറക്ടറായി നിയമിച്ച് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫ്രാഞ്ചൈസി ഇസ്ലാമാബാദ് യുണൈറ്റഡ്. ടീമിന്റെ ബൗളിംഗ് കോച്ചിന്റെ ചുമതലയും വഖാര്‍ വഹിക്കും. വസീം അക്രമാണ് നേരത്തെ ഈ പദവി വഹിച്ചിരുന്നത്. വസീം പുതുതായി ടൂര്‍ണ്ണമെന്റിലേക്ക് എത്തിയ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ആണിപ്പോള്‍.

മിസ്ബ-ഉള്‍-ഹക്ക് ആണ് ഇസ്ലാമാബാദ് യുണൈറ്റഡ് നായകന്‍. പിഎസ്എല്‍ ഉടന്‍ പാക്കിസ്ഥാനിലേക്ക് തിരികെ എത്തുമെന്നും വഖാര്‍ പ്രതീക്ഷ പുലര്‍ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial