റിട്ടയര്‍മെന്റിനു ശേഷം കമന്റേറ്ററാവാന്‍ ഇല്ല: യുവരാജ് സിംഗ്

റിട്ടയര്‍മെന്റിനു ശേഷം എന്തെന്ന ചോദ്യത്തിനു തനിക്ക് ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ടെന്നാണ് യുവരാജ് സിംഗിന്റെ ആദ്യ മറുപടി. പിന്നീട് കമന്റേറ്ററാവാനില്ല എന്ന് പറഞ്ഞ യുവി കോച്ചിംഗില്‍ താല്പര്യമുണ്ടെന്ന് പറഞ്ഞു. എന്നാല്‍ തന്റെ സന്നദ്ധ സംഘടനയായ യൂവികാന്‍ ഫൗണ്ടേഷനു വേണ്ടി കുട്ടികള്‍ക്കിടില്‍ പ്രവര്‍ത്തിക്കുന്നതിനാവും താന്‍ കൂടുതല്‍ സമയം കണ്ടെത്തുക എന്നതാണ് തന്റെ പ്രധാന ദൗത്യമെന്നാണ് യുവി പറഞ്ഞത്.

സ്പോര്‍ട്സിനോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് വിദ്യാഭ്യാസം. ഇവ രണ്ടും ഒരുമിച്ച് നിരാലംബരായ കുട്ടികള്‍ക്ക് നല്‍കുക എന്നതാവും തന്റെ ലക്ഷ്യമെന്നാണ് യുവി അഭിപ്രായപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version