ലങ്കന്‍ പിച്ചുകളില്‍ പ്രഭാവമുണ്ടാക്കണം: കാഗിസോ റബാഡ

- Advertisement -

പേസ് ബൗളിംഗിനു അത്ര കണ്ട് പിന്തുണയില്ലാത്ത ലങ്കന്‍ പിച്ചുകളില്‍ തന്റെ പ്രഭാവം ഉറപ്പിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി ദക്ഷിണാഫ്രിക്കന്‍ യുവതാരം കാഗിസോ റബാഡ. പരിക്ക് മൂലം ഐപിഎലില്‍ നിന്ന് വിട്ടു നില്‍ക്കുവാന്‍ നിര്‍ബന്ധിതനായ താരം ശ്രീലങ്കന്‍ പര്യടനത്തിനു തയ്യാറെടുക്കുകയാണ്. ജൂലൈ ആകുമ്പോളേക്ക് തനിക്ക് വീണ്ടും പന്തെറിയാനാകുമെന്നും ലങ്കന്‍ ടൂറിനു താനുമുണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് റബാഡ പറഞ്ഞു.

ദക്ഷിണാഫ്രിക്കയുടെ മികവിനു കാരണം കൂട്ടായ പ്രവര്‍ത്തനം തന്നെയാണെന്ന് താന്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞ റബാഡ ടീമില്‍ മറ്റു താരങ്ങള്‍ നല്‍കിയ ചെറിയ സംഭാവനകളും ടീമിന്റെ വിജയത്തില്‍ പ്രധാനമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement