
മുംബൈയുടെ പുതിയ കോച്ചാകുവാന്‍ തനിക്ക് താല്പര്യമുണ്ടെന്ന് അറിയിച്ച് മുന്‍ ഇന്ത്യന്‍ താരം രോമേഷ് പവാര്‍. നാല് മാസം മുമ്പ് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷനിലെ ബികെസി ഫെസിലിറ്റിയിലെ സ്പിന്‍ കോച്ച് എന്ന സ്ഥാനം താരം ഒഴിഞ്ഞിരുന്നു. യുവ താരങ്ങള്‍ക്കായി ക്യാമ്പ് നടത്തണമെന്ന തന്റെ ആവശ്യം അവഗണിക്കപ്പെട്ടപ്പോളാണ് താരം ഈ സാഹസത്തിനു മുതിര്‍ന്നത്. ഇപ്പോള്‍ വീണ്ടും തനിക്ക് കോച്ചായി തിരികെ എത്തുവാന്‍ ആഗ്രഹമുണ്ടെന്നാണ് പവാര്‍ അറിയിച്ചിരിക്കുന്നത്.
തനിക്ക് മുംബൈ ക്രിക്കറ്റിനെ അടുത്തറിയാമെന്നും അതിനാല്‍ താന്‍ ഈ പദവിക്ക് അനുയോജ്യനാണെന്ന് കരുതുന്നു എന്നുമാണ് പവാര്‍ തന്റെ സാധ്യതയെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ഓസ്ട്രേലിയന്‍ അണ്ടര്‍-23 സ്പിന്നര്‍മാര്‍ക്ക് പരിശീലനം നല്കാന് ഒരുങ്ങുകയാണ് രോമേഷ് പവാര്‍ ഇപ്പോള്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
