Site icon Fanport

ലഭിയ്ക്കുന്ന തുടക്കം വലിയ സ്കോറിലേക്ക് മാറ്റുകയാണ് ലക്ഷ്യം

തനിയ്ക്ക് ലഭിയ്ക്കുന്ന തുടക്കം വലിയ സ്കോറിലേക്ക് മാറ്റുകയാണ് തന്റെ ലക്ഷ്യമെന്നും വിന്‍ഡീസിനെതിരെ പരമ്പര വിജയത്തിനായി ടീം അംഗങ്ങളെല്ലാം ഉറ്റുനോക്കുകയാണെന്നും പറഞ്ഞ് ഋഷഭ് പന്ത്. ഇപ്പോള്‍ ഏവരും മൂന്നാം മത്സരത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കുക എന്നതാണ് ടീമംഗങ്ങള്‍ ഒറ്റക്കെട്ടായി ശ്രമിക്കുന്നതെന്നും പന്ത് പറഞ്ഞു.

തന്നെ നാലാം നമ്പറില്‍ പരീക്ഷിച്ചപ്പോള്‍ ലഭിച്ച മികച്ച തുടക്കം മുതലാക്കാനായില്ലെങ്കിലും ഇനി ലഭിയ്ക്കുന്ന അവസരം വേണ്ട വിധത്തില്‍ വിനിയോഗിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പന്ത് പറഞ്ഞു. വിക്കറ്റ് വേഗത കുറഞ്ഞതാണ് അതിനാല്‍ തന്നെ കുറച്ച് സമയം ക്രീസില്‍ ചെലവഴിച്ച ശേഷം മാത്രമേ റണ്‍സ് സ്കോര്‍ ചെയ്യുവാന്‍ സാധിക്കുള്ളു. വലിയ ഒരു സ്കോര്‍ തന്നെയാണ് താന്‍ ലക്ഷ്യം വയ്ക്കുന്നതെന്നും അതിനായി പോസിറ്റീവ് ക്രിക്കറ്റ് കളിച്ച് ടീമിന്റെ വിജയം ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്നും പന്ത് പറഞ്ഞു.

Exit mobile version