വാല്‍ഷ് ബംഗ്ലാദേശിന്റെ താല്‍ക്കാലിക കോച്ചായി തുടരുവാന്‍ സാധ്യത

- Advertisement -

ബംഗ്ലാദേശിന്റെ താല്‍ക്കാലിക കോച്ചായി കോര്‍ട്നി വാള്‍ഷ് തുടരുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. അഫ്ഗാനിസ്ഥാനുമായുള്ള ടി20 പരമ്പരയിലും വാല്‍ഷ് ആയിരുക്കും ബംഗ്ലാദേശ് പരിശീലകനെന്ന് ബംഗ്ലാദേശ് ബോര്‍ഡ് അധികൃതര്‍ അറിയിക്കുകയായിരുന്നു. ടീമിന്റെ ബൗളിംഗ് കോച്ചായി പ്രവര്‍ത്തിച്ച് വരികയായിരുന്നു വാല്‍ഷിനെ മുഖ്യ കോച്ചിന്റെ ചുമതല ചന്ദിക ഹതുരുസിംഗ ടീമുമായി വേര്‍പിരിഞ്ഞ ശേഷം ഏല്‍പ്പിക്കുകയായിരുന്നു.

ശ്രീലങ്കയില്‍ നിദാഹസ് ട്രോഫി ഫൈനലില്‍ ബംഗ്ലാദേശ് എത്തിയത് വാല്‍ഷിന്റെ കീഴിലായിരുന്നു. പുതിയ കോച്ചിനെ കണ്ടെത്തുവാന്‍ കഴിയുന്നില്ലെങ്കില്‍ കഴിഞ്ഞ പരമ്പരയില്‍ ടീമിനൊപ്പമുണ്ടായിരുന്നവര്‍ അടുത്ത പരമ്പരയിലും ടീമിന്റെ കോച്ചിംഗ് സ്റ്റാഫായി തുടരുമെന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement