Picsart 23 07 21 10 59 57 026

“വിരാട് കോഹ്ലി താൻ കണ്ട ഏറ്റവും മികച്ച 5 ക്രിക്കറ്ററിൽ ഒരാൾ” – വാൽഷ്

താൻ കണ്ട എക്കാലത്തെയും മികച്ച അഞ്ച് ക്രിക്കറ്ററിൽ ഒരാളാണ് വിരാട് കോഹ്ലി എന്ന് ഇതിഹാസ വെസ്റ്റ് ഇൻഡീസ് ഫാസ്റ്റ് ബൗളർ കോർട്ട്‌നി വാൽഷ്‌. ഇന്ത്യൻ ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ സച്ചിൻ ടെണ്ടുൽക്കറിന് മാത്രം പിന്നിൽ ആണ് കോഹ്‌ലി എന്നും വാൽഷ് പറഞ്ഞു. വിരാട് കോഹ്‌ലി 500 അന്താരാഷ്ട്ര മത്സരങ്ങൾ പൂർത്തിയാക്കിയ അവസരത്തിൽ സംസാരിക്കുക ആയിരുന്നു വാൽഷ്.

“ഒരു ഇന്ത്യൻ ഗ്രേറ്റ് നിലയിൽ, ഞാൻ അദ്ദേഹത്തെ സച്ചിന് തൊട്ടുപിന്നിൽ നിർത്തും. ഞാൻ കണ്ടിട്ടുള്ളതും കളിച്ചിട്ടുള്ളതുമായ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് സച്ചിൻ,” വാൽഷ് ജിയോസിനിമയോട് പറഞ്ഞു.

“ബ്രയാൻ ലാറ, വിവ് റിച്ചാർഡ്സ്, ഞാൻ അവരെ വെസ്റ്റ് ഇൻഡീസ് ചാഴ്വിൽ ഏറ്റവും മുന്നിൽ നിർത്തുന്നു. റിക്കി പോണ്ടിംഗും സ്റ്റീവ് വോയും ഞാൻ എതിരായി കളിച്ചിട്ടുള്ള രണ്ട് നല്ല താരങ്ങളാണ്, ഇംഗ്ലണ്ടിൽ നിന്നുള്ള ഗ്രഹാം ഗൂച്ചും ജാവേദ് മിയാൻദാദും, അതുപോലെ മികച്ച കളിക്കാർ ആയിരുന്നു. വിരാട് കോഹ്‌ലൊയും ഒരു അപൂർവ്വ താരമാണ്‌. താൻ കണ്ടിട്ടുള്ള മികച്ച് അഞ്ചു കളിക്കാരിൽ ഒരാൾ. ഞാൻ കോഹ്ലി നാലാം സ്ഥാനത്ത് നിർത്തും” അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version