“വിഹാരിയിൽ നിന്ന് കൂടുതൽ പ്രകടനങ്ങൾക്കായി കാത്തിരിക്കുന്നു”

വെസ്റ്റിൻഡീസിനെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഹനുമ വിഹാരിയെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിൽ രണ്ടു ഇന്നിങ്സിലും കൂടി ഹനുമ വിഹാരി 289 റൺസ് എടുത്തിരുന്നു. പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും വിഹാരി താനെയായിരുന്നു.

താൻ വിഹാരിയുടെ കരിയർ വ്യക്തമായി നിരീക്ഷിച്ചിട്ടുണ്ടെന്നും താരത്തിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പ്രകടനം താരത്തിന് ടെസ്റ്റിൽ തുടർച്ചയായി മികച്ച റൺസ് കണ്ടെത്താൻ കഴിയുമെന്നും ലക്ഷ്മൺ പറഞ്ഞു. ആറാം നമ്പർ സ്ഥാനത്ത് ബാറ്റ് ചെയ്യുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും എന്നാൽ വിഹാരി അത് അനായാസം കൈകാര്യം ചെയ്‌തെന്നും ലക്ഷ്മൺ പറഞ്ഞു. ക്രീസിൽ വിഹാരി ശാന്തതയും പക്വതയും കാണിക്കുണ്ടെന്നും താരം സ്പിന്നർമാരുടെയും ഫാസ്റ്റ് ബൗളര്മാരുടേയും മേൽ അനായാസം ആധിപത്യം പുലർത്തുമെന്നും ലക്ഷ്മൺ പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച വിഹാരി ആറ് ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 45.60 ശരാശരിയുടെ 456 റൺസ് നേടിയിട്ടുണ്ട്. ഇതിൽ മൂന്ന് അർദ്ധ സെഞ്ചുറികളും വെസ്റ്റിൻഡീസിനെതിരെ നേടിയ സെഞ്ചുറിയും ഉൾപെടും.

Exit mobile version