
വഹാബ് റിയാസിന്റെ പാക്കിസ്ഥാന് കരിയര്‍ ഏറെക്കുറെ അവസാനത്തിലേക്കെന്ന് സൂചന. അയര്‍ലണ്ടിലേക്കും ഇംഗ്ലണ്ടിലേക്കുമുള്ള 25 അംഗ സാധ്യത പട്ടികയില്‍ പോലും താരം ഇടം പിടിക്കാതെ വന്നപ്പോളാണ് താരത്തെക്കുറിച്ചുള്ള അഭിപ്രായപ്രകടനവുമായി പാക്കിസ്ഥാന് കോച്ച് മിക്കി ആര്‍തര്‍ രംഗത്തെത്തിയത്. താരത്തെ ഒഴിവാക്കിയതിനു താരത്തിന്റെ വര്‍ക്ക് എത്തിക്സ് ശരിയല്ലെന്ന് പറഞ്ഞ മിക്കി ആര്‍തര്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഒരു കളി പോലും വഹാബ് റിയാസ് പാക്കിസ്ഥാനെ വിജയിപ്പിച്ചിട്ടുമില്ലെന്ന് പറഞ്ഞു.
25 അംഗ സംഘത്തില്‍ നിന്ന് 16 അംഗത്തെയാണ് പാക്കിസ്ഥാന് സെലക്ടര്‍മാര്‍ തിരഞ്ഞെടുക്കുക. ഏറെ നാളായി ടീമിനൊപ്പമുള്ള താരങ്ങള്‍ ടീമിനെ വിജയിപ്പിക്കുവാന്‍ പോന്ന പ്രകടനം പുറത്തെടുക്കുന്നില്ലെങ്കില്‍ യുവ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതാണ് നല്ലതെന്ന് മിക്കി ആര്‍തര്‍ പറഞ്ഞു. വലിയൊരു തീരുമാനമാണ് വഹാബ് റിയാസിനെ ഒഴിവാക്കുകയെന്നത്. എന്നാല്‍ പുതിയ ഒട്ടനവധി യുവ താരങ്ങള്‍ പുതുതായി പാക്കിസ്ഥാന് നിരയിലേക്ക് അവസരത്തിനായി കാത്തിരിക്കുന്നുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial