വാഗ്നര്‍ക്ക് 7 വിക്കറ്റ്, ആദ്യ ദിവസം ന്യൂസിലാണ്ടിനു സ്വന്തം

- Advertisement -

വെല്ലിംഗ്ടണ്‍ ടെസ്റ്റിന്റെ ആദ്യ ദിനം ന്യൂസിലാണ്ടിന്റെ ആധിപത്യം. ടോസ് നേടിയ നായകന്‍ കെയിന്‍ വില്യംസണ്‍ സന്ദര്‍ശകരെ ബാറ്റിംഗിനു അയയ്ക്കുകയായിരുന്നു. ഓപ്പണിംഗ് സഖ്യം നല്‍കിയ മികച്ച തുടക്കത്തിനു ശേഷം വെസ്റ്റിന്‍ഡീസ് തകര്‍ന്നടിയുകയായിരുന്നു. 75/1 എന്ന നിലയില്‍ നിന്ന് 134 റണ്‍സിനു ടീം ഓള്‍ഔട്ട് ആയി. നീല്‍ വാഗ്നര്‍ നേടിയ 7 വിക്കറ്റുകളാണ് കരീബിയന്‍ സംഘത്തിന്റെ നടുവൊടിച്ചത്.

കീറന്‍ പവല്‍(42), ക്രെയിഗ് ബ്രാത്‍വൈറ്റ്(24) എന്നിവര്‍ വെസ്റ്റിന്‍ഡീസിനു മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 59 റണ്‍സാണ് സഖ്യം നേടിയത്. പിന്നീട് 75 റണ്‍സ് കൂടി നേടുന്നതിനിടെ ടീം ഓള്‍ഔട്ട് ആയി. നീല്‍ വാഗ്നര്‍ക്ക് പുറമേ ട്രെന്റ് ബൗള്‍ട്ട് 2 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ടിനും മികച്ച ഓപ്പണിംഗ് തുടക്കത്തിനു ശേഷം തുടരെ രണ്ട് വിക്കറ്റുകള്‍ വീണത് തിരിച്ചടിയായി. 37 റണ്‍സുമായി ടോം ലാഥവും 1 റണ്‍സ് നേടി കെയിന്‍ വില്യംസണും ആണ് പുറത്തായത്. മത്സരത്തില്‍ ന്യൂസിലാണ്ട് നിലവില്‍ 49 റണ്‍സ് പിന്നിലാണ്. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സാണ് ടീം നേടിയത്. ജീത് റാവല്‍(29*), റോസ് ടെയിലര്‍(12*) എന്നിവരാണ് ക്രീസില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement