
- Advertisement -
മുന്‍ ഓസ്ട്രേലിയന്‍ താരം ആഡം വോഗ്സ് വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ ബിഗ് ബാഷ് ടീമായ പെര്‍ത്ത് സ്കോര്ച്ചേര്സിന്റെയും കോച്ചായി ചുമതലയേല്‍ക്കും. ജസ്റ്റിന് ലാംഗറിനു പകരക്കാരനായാണ് വോഗ്സ് എത്തുന്നത്. ജസ്റ്റിന് ലാംഗര്‍ ഓസ്ട്രേലിയയുടെ മുഖ്യ കോച്ചായി ചുമതലയെടുത്തതിനെത്തുടര്ന്നുണ്ടായ ഒഴിവിലേക്കാണ് വോഗ്സിനെ പരിഗണിച്ചത്.
കഴിഞ്ഞ ബിഗ്ബാഷ് സെമി ഫൈനലില്‍ സ്കോര്‍ച്ചേര്‍സ് ഹോബാര്ട്ടിനോട് പരാജയപ്പെട്ടപ്പോളാണ് വോഗ്സ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പെര്‍ത്ത് സ്കോര്ച്ചേര്സിന്റെയും വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ ക്യാപ്റ്റനായിരുന്നു വോഗ്സ്. അതിനാല്‍ തന്നെ താരങ്ങളെയും നിലവിലെ കോച്ചിംഗ് സ്റ്റാഫിനെയുമെല്ലാം വോഗ്സിനു നന്നായി അറിയാമെന്നാണ് വിലയിരുത്തല്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement