വിസ ലഭിച്ചു, അമീര്‍ ടീമിനൊപ്പം ഉടനെ ചേരും

- Advertisement -

ഏപ്രില്‍ 28നു ആരംഭിക്കുന്ന പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി കെന്റുമായുള്ള മത്സരത്തിനു മുഹമ്മദ് അമീറിനു കളിക്കാനാകും. നേരത്തെ താരത്തിനു വിസ നിഷേധിക്കുകയായിരുന്നു. ഒരു ബ്രിട്ടീഷ് പൗരത്വമുള്ളയാളെ വിവാഹം കഴിച്ചതിനാല്‍ അമീര്‍ നീണ്ട കാലത്തേക്കുള്ള വിസയാണ് അപേക്ഷിച്ചത്. എന്നാല്‍ അത് നിരസിക്കപ്പെടുകയായിരുന്നു. 2016ലും സമാനമായ രീതിയില്‍ താരത്തിന്റെ വിസ നിഷേധിക്കപ്പെട്ടിരുന്നു.

ഇതോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ സഹായത്തോടെയാണ് പാക്കിസ്ഥാന്‍ ബോര്‍ഡ് താരത്തിന്റെ വിസയെ പെട്ടെന്ന് തന്നെ ശരിയാക്കിയെടുക്കുവാനുള്ള നടപടികള്‍ ആരംഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement