വിരാടിനു വിശ്രമം, ശ്രീലങ്കയ്ക്കെതിരെ ഏകദിനത്തില്‍ രോഹിത് ശര്‍മ്മ നയിക്കും

- Advertisement -

ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ വിരാട് കോഹ്‍ലിയ്ക്ക് വിശ്രമം. രോഹിത് ശര്‍മ്മയായിരിക്കും പകരം ഇന്ത്യയെ നയിക്കുക. ശ്രീലങ്കയ്ക്കെതിരെയുള്ള മൂന്നാം ടെസ്റ്റിന്റെ ടീമിനെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റില്‍ വിരാട് കോഹ്‍ലി തന്നെ ടീമിനെ നയിക്കുമെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 10നു ആണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. അവസാന ടെസ്റ്റ് ഡിസംബര്‍ 2നു ആരംഭിക്കും.

മൂന്നാം ടെസ്റ്റ്: വിരാട് കോഹ്‍ലി, എം വിജയ്, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, വൃദ്ധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ, വിജയ് ശങ്കര്‍

ഏകദിനങ്ങള്‍: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, ശ്രേയസ്സ് അയ്യര്‍, മനീഷ് പാണ്ഡേ, കേധാര്‍ ജാഥവ്, ദിനേശ് കാര്‍ത്തിക്, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement