വിസ്ഡന്‍ ബഹുമതി നേടി വിരാട് കോഹ്‍ലിയും മിത്താലി രാജും

ഇന്ത്യയുടെ പുരുഷ വനിത ക്യാപ്റ്റന്മാരായ വിരാട് കോഹ്‍ലിയും മിത്താലി രാജിനും വിസ്ഡന്‍ ബഹുമതി. വിസ്ഡന്റെ “ലീഡിംഗ് ക്രിക്കറ്റര്‍ ഇന്‍ ദി വേള്‍ഡ്” ബഹുമതിയ്ക്കാണ് പുരുഷ വനിത വിഭാഗങ്ങളില്‍ യഥാക്രം വിരാട് കോഹ്‍ലിയും മിത്താലി രാജും അര്‍ഹരായത്. വിരാട് കോഹ്‍ലി ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ജോ റൂട്ടിനെക്കാള്‍ 700ലധികം റണ്‍സാണ് വിരാട് കോഹ്‍ലി 2017ല്‍ സ്വന്തമാക്കിയത്. മൂന്ന് ഫോര്‍മാറ്റുകളിലായി 2818 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്.

മിത്താലി രാജ് വനിത ഏകദിന ചരിത്രത്തിലെ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന ബഹുമതി സ്വന്തമാക്കിയിരുന്നു. കൂടാതെ ഏഴ് തുടര്‍ അര്‍ദ്ധ ശതകങ്ങളെന്ന നേട്ടവും മിത്താലി 2017ല്‍ സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleദക്ഷിണാഫ്രിക്കന്‍ താരത്തെ നിഷ്പ്രഭമാക്കി സൈന രണ്ടാം റൗണ്ടിലേക്ക്
Next articleഐപിഎല്‍ പരിക്കേറ്റവരുടെ പട്ടികയിലേക്ക് ശ്രീലങ്കന്‍ താരവും, വിന്‍ഡീസ് പര്യടനവും നഷ്ടമായേക്കും