കന്നി കൗണ്ടി അനുഭവത്തിനൊരുങ്ങി കോഹ്‍ലി

ഇംഗ്ലണ്ട് ടൂറിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ക്കായി ഈ കൗണ്ടി സീസണില്‍ വിരാട് കോഹ്‍ലി സറേയില്‍ കളിക്കാന്‍ സാധ്യത. വിഷയത്തെക്കുറിച്ച് പ്രതിപാദിക്കാന്‍ മുഖ്യ സെലക്ടര്‍ എംഎസ്‍കെ പ്രസാദ് തയ്യാറായിട്ടില്ലെങ്കിലും ഒരു ചെറിയ കാലയളവില്‍ കോഹ്‍ലി സറേയില്‍ കളിക്കുമെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. അഫ്ഗാനിസ്ഥാനുമായുള്ള ചരിത്ര ടെസ്റ്റില്‍ കോഹ്‍ലി കളിക്കില്ലെന്നും ജൂണില്‍ സറേയില്‍ ഇന്ത്യന്‍ നായകനെത്തുമെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ലോകത്ത് പല സാഹചര്യങ്ങളിലും കഴിവ് തെളിയിച്ചിട്ടുള്ള കോഹ്‍ലി ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുവാനായാണ് കൗണ്ടിയില്‍ കളിക്കാനൊരുങ്ങുന്നത്. ജൂണ് 14നു അഫ്ഗാനിസ്ഥാന്‍ ബെംഗളൂരുവില്‍ ഇന്ത്യയുമായി തങ്ങളുടെ ആദ്യ ടെസ്റ്റിനിറങ്ങും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസൂപ്പർ കപ്പ്, കേരള ബ്ലാസ്റ്റേഴ്സിന് അഞ്ചു വിദേശ താരങ്ങൾ മാത്രം
Next articleശ്രീലങ്കയെ വൈറ്റ്‍വാഷ് ചെയ്ത് പാക്കിസ്ഥാന്‍