വിരാട് കോഹ്‍ലിയ്ക്കെതിരെ ഡോട്ട് ബോളുകളെറിഞ്ഞാല്‍ താരം സ്ലെഡ്ജ് ചെയ്യും – അല്‍ അമീന്‍ ഹൊസൈന്‍

ലോകത്തില്‍ പല മുന്‍നിര ബൗളര്‍മാര്‍ക്കെതിരെ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും വിരാട് കോഹ്‍ലിയ്ക്കെതിരെ പന്തെറിയുന്നത് വളരെ പ്രയാസകരമായ അനുഭവമാണെന്ന് പറഞ്ഞ് ബംഗ്ലാദേശ് ബൗളര്‍ അല്‍ അമീന്‍ ഹൊസൈന്‍. കോഹ്‍ലിയ്ക്കെതിരെ ഡോട്ട് ബോള്‍ എറിയുകയാണെങ്കില്‍ താരം തിരിച്ച് സ്ലെഡ് ചെയ്യുമെന്നും അത് ഓരോ ഡോട്ട് ബോളുകള്‍ക്കും താന്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അല്‍ അമീന്‍ ഹൊസൈന്‍ പറഞ്ഞു.

താന്‍ ക്രിസ് ഗെയില്‍, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ തുടങ്ങി ക്രിക്കറ്റിലെ മഹാരഥന്മാരായ താരങ്ങള്‍ക്കെതിരെ പന്തെറിഞ്ഞിട്ടുണ്ട്, അവര്‍ മികച്ച ബോളാണെങ്കില്‍ അത് ഡിഫെന്‍ഡ് ചെയ്ത ശേഷം ഒന്നും തിരിച്ച് പറയാറില്ല, എന്നാല്‍ വിരാട് കോഹ്‍ലി അങ്ങനെയല്ല ഓരോ ഡോട്ട് ബോളിനും തിരിച്ച് നേരിടേണ്ടി വരുന്നത് കനത്ത സ്ലെഡ്ജിംഗ് ആണെന്ന് ഹൊസൈന്‍ പറഞ്ഞു.

Exit mobile version