
സറേയുമായി കരാറില്‍ ഏര്‍പ്പെട്ട് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ഇന്ത്യയുടെ ഇംഗ്ലണ്ട് ടൂറിനു മുമ്പായി ജൂണ്‍ മാസത്തില്‍ സറേയ്ക്കായി വിരാട് കോഹ്ലി മൂന്ന് ഫോര്‍മാറ്റിലും വിരാട് കോഹ്ലി കളിക്കും. സറേ വഴി കൗണ്ടി കളിക്കുവാനുള്ള അവസരത്തിനു കോഹ്ലി സറേയുടെ ഡയറക്ടര്‍ അലെക് സ്റ്റുവര്ടിനു നന്ദി പറഞ്ഞു.
ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ താരത്തെ സ്വന്തമാക്കാനായതില്‍ സന്തോഷമുണ്ടെന്നാണ് അലെക് സ്റ്റുവര്‍ട് കോഹ്ലിയുടെ വരവിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial