Site icon Fanport

“വിരാട് കോഹ്‌ലി രോഹിത് ശർമ്മയുമായി ക്യാപ്റ്റൻസി പങ്കിടണം”

ക്യാപ്റ്റൻ സ്ഥാനത്ത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കുള്ള സമ്മർദ്ദം കുറക്കാൻ താരം ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുമായി ക്യാപ്റ്റൻസി പങ്കിടണമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കിരൺ മോറെ. നിലവിൽ വിരാട് കോഹ്‌ലി ഇന്ത്യൻ ടീമിനെ മുഴുവൻ ഫോർമാറ്റിലും കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ആർ.സി.ബിയെയും വിരാട് കോഹ്‌ലി നയിക്കുന്ന കാര്യവും കിരൺ മോറെ ചൂണ്ടി കാട്ടി.

നിലവിൽ ക്യാപ്റ്റനാവാൻ കിട്ടുന്ന അവസരങ്ങളിൽ എല്ലാം രോഹിത് ശർമ്മ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെന്ന കാര്യവും കിരൺ മോറെ ഓർമിപ്പിച്ചു. നിലവിൽ വിരാട് കോഹ്‌ലി കളിക്കാത്ത മത്സരങ്ങളിൽ മാത്രമാണ് രോഹിത് ശർമ്മ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവുന്നത്.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡുകൾ തകർക്കുമെന്നും കിരൺ മോറെ പറഞ്ഞു. 2008ൽ വിരാട് കോഹ്‌ലി അണ്ടർ 19 ടീമിന്റെ ക്യാപ്റ്റനായ സമയത്ത് തന്നെ വിരാട് കോഹ്‌ലി സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡുകൾ തകർക്കുമെന്ന താൻ പറഞ്ഞിട്ടുണ്ടെന്നും കിരൺ മോറെ പറഞ്ഞു.

Exit mobile version